തിരുവിതാംകൂര്‍ ഹിന്ദു മഹാസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Friday 1 December 2017 12:00 am IST

മുണ്ടക്കയം: മൂന്നാമത് തിരുവിതാംകൂര്‍ ഹിന്ദുമഹാസംഗമം ഡിസംബര്‍ 25 ന് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും .പന്തളത്ത് രാജാവ് പി.രാമവര്‍മ്മ സംഗമം ഉദ്ഘാടനം ചെയും .സ്വാഗത സംഘം ചെയര്‍മാന്‍ പി.എം.രാമചന്ദ്രന്‍ അദ്ധ്യക്ഷനാകുന്ന ഉദ്ഘാടന സഭയില്‍ ഭാരതിയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ ‘ഭഗവദ് ഗീതയും യുവാക്കളും ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനങ്ങളില്‍ സന്യാസി മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.സി.ശെല്‍വന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും .
ഹിന്ദു മഹാസംഗമത്തിന്റെ വിജയത്തിതിനായി വിവിധ മേഖലകളില്‍ നിന്ന് 131 കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ പി.എം. രാമചന്ദ്രന്‍ കണ്‍വീനര്‍ കണ്ണന്‍ ചോറ്റി എന്നിവര്‍ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.