പള്ളിക്കത്തോട്: നാളികേര വികസന ബോര്‍ഡിന്റെ കോക്കനട്ട് പോയിന്റിന്റെ ഉദ്ഘാടനം ഡോ.എന്‍.ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. നാളികേര വികസന ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ കമ്പനികളുകളുടേയും ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്ന കേന്ദ്രമാണ് വട്ടകക്കാവ് നാളികേര ഉല്‍പ്പാദക സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷനായി. ജൈവ ഉല്‍പ്പന്നങ്ങളുടെ പ്രോല്‍സാഹനത്തിനായി ജില്ല പഞ്ചായത്തില്‍ നിന്നും 50,000 രൂപ സംഘത്തിനു അനുവദിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ ജില്ല പഞ്ചായത്ത് അംഗം ശശികല നായര്‍ പറഞ്ഞു. ആദ്യ വില്‍പ്പന പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനി നിര്‍വ്വഹിച്ചു. നാളികേര ഉല്‍പ്പാദക കമ്പനി ചെയര്മാന് പി.സി.മാത്യു, പാമ്പാടി കോക്കനട്ട് ഫെഡറേഷന് പ്രസിഡന്റ് എം.രാമകൃഷ്ണപിള്ള, പഞ്ചായത്ത് അംഗങ്ങളായ ജയ വിജയന്,കെ.കെ.വിപിനചന്ദ്രന്‍, കൃഷി ഓഫീസര്‍ ഡെല്‍ഫിന ജോര്‍ജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബിജു വര്‍ഗീസ്,സംഘം സെക്രട്ടറി കെ.എസ്.ശിവന്‍പിള്ള, ട്രഷറര്‍ കെ.എന്‍.അയ്യപ്പന്‍പിള്ള,പ്രസന്നന് പട്ടര്‍മഠം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: