ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Friday 1 December 2017 2:30 am IST

പൊന്നാനി: ആര്‍എസ്എസ് പൊന്നാനി ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സിജിമോന്(29) നേരെ ആക്രമണം ഇന്നലെ വൈകിട്ട് ചമ്രവട്ടം ജംഗ്ഷനിലാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിജിമോനെ നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മാരാകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ചു.

തലക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ സിജിമോനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ആര്‍എസ്എസ് ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.