ലീഗ്‌ ഗൂഢാലോചന അന്വേഷിക്കണം: ബിജെപി

Saturday 22 September 2012 12:06 am IST

കാസര്‍കോട്‌: മേല്‍പ്പറമ്പില്‍ ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കുനേരെയുണ്ടായ അക്രമത്തില്‍ ലീഗിനുള്ള പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ ആവശ്യപ്പെട്ടു. മേല്‍പ്പറമ്പിലെ ലീഗ്‌ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ അക്രമികള്‍ സംഘടിച്ചത്‌. കല്ലേറ്‌ നടന്ന ഭാഗത്തെ ജുമാമസ്ജിദ്‌ കമ്മറ്റി പ്രസിഡണ്ട്‌ പ്രദേശത്തെ ലീഗ്‌ നേതാവാണ്‌. ഭരണത്തിണ്റ്റെ തണലില്‍ പോപ്പുലര്‍ഫ്രണ്ടുമായി ചേര്‍ന്ന്‌ വര്‍ഗ്ഗീയ സംഘര്‍ഷം അഴിച്ചുവിടുന്നത്‌ പതിവായിരിക്കുകയാണ്‌. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസ്‌ തയ്യാറാകണമെന്നും ശ്രീകാന്ത്‌ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.