ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം: ഇന്ന് യുവജന പ്രതിരോധം

Friday 1 December 2017 2:30 am IST

കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ പരിപാടികളോടെ കണ്ണൂരില്‍ നടക്കും.

ബലിദാനദിനാചരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മണിക്ക് മാക്കൂല്‍പ്പീടികയിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടക്കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യൂണിറ്റുകളില്‍ പുഷ്പാര്‍ച്ചന നടക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ യുവജന പ്രതിരോധമെന്ന മുദ്രാവാക്യമുയര്‍ത്തി വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂരില്‍ യുവജനറാലിയുമുണ്ടാകും.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ യുവജന പ്രതിരോധത്തില്‍ പങ്കെടുക്കും. റാലി വൈകുന്നേരം 4 മണിക്ക് സെന്റ്‌മൈക്കിള്‍സ് സ്‌ക്കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. 5 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനം യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന്‍ എംപി ഉദ്ഘാടനം ചെയ്യും.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, യുവമോര്‍ച്ച ദേശീയ നേതാക്കളായ മുരുകാനന്ദ്, അനൂപ് ആന്റണി, സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍, ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.