ടെഹ്റാന്: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇറാനിലെ കെര്‍മാന്‍ മേഖലയിലാണ് ഭൂചലനം. കെര്‍മാന്‍ നഗരത്തിനു 60 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
യുഎസിലെ ഡല്വാരയിലും ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍സ്കെയില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
നേരത്തെ നവംബര്‍ 13 ന് മധ്യപൂര്‍വേഷ്യയെ വിറപ്പിച്ച ഇറാന് ഇറാഖ് അതിര്‍ത്തിയിലെ ശക്തമായ ഭൂചലനത്തില്‍ നാനൂറിലേറെ പേര്‍ക്കാണ് ജീവന് നഷഷ്ടമായത്. ഒരുലക്ഷത്തോളം പേര് ഭവനരഹിതരായി. റിക്ടര്‍സ്കെയിലില്‍ 7.3 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്.
തുര്‍ക്കി, ഇസ്രയേല്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 13 ന് പ്രാദേശിക സമയം രാത്രി 9.20 നായിരുന്നു ഭൂചലനം. ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയായിരുന്നു പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: