ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബിഎന്‍പി പാര്‍ട്ടി നേതാവുമായ ഖാലിദ സിയയ്ക്ക് അറസ്റ്റ് വാറന്റ്. ഖാലിദയുടെ ഭര്‍ത്താവും ബംഗ്ലദേശ് മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്റെ പേരിലുള്ള സിയ ഓര്‍ഫനേജ് ട്രസ്റ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പ്രത്യേക കോടതി അറസ്റ്റ് വാറന്റയച്ചത്.
ഖാലിദയ്ക്കെതിരെ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മൂന്നാമത്തെ അറസ്റ്റ് വാറന്റാണ് കോടതികള്‍ പുറപ്പെടുവിക്കുന്നത്. 2011 ഓഗസ്റ്റ് എട്ടിന് തേജീഗണ് പോലീസ് സ്റ്റേഷനില്‍ ആന്റി കറപ്ഷന്‍ കമ്മീഷനാണ് (എ എ സി സി ) ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കേസ് ഫയല്‍ ചെയ്തത് . ഖാലിദയും മറ്റ് മൂന്ന് പേരും ഫണ്ട് ദുരുപയോഗം ചെയ്തെന്നായിരുന്നു കേസ്.
ഇതിന് മുൻപ് ജൂലൈ മൂന്നിനും ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഓര്‍ഫനേജ് ചാരിറ്റിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: