ലക്നൗ: ഉത്തര്‍പ്രദേശിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ചെയ്യുന്നു. 16 കോര്‍പ്പറേഷനില്‍ 14 ലും ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്. തലസ്ഥാനമായ ലക്നൗവിലും മീററ്റ്, ഗാസിയാബാദ്, യോഗിയുടെ ജന്മദേശമായ ഖോരക്പുര്‍ എന്നിവിടങ്ങളിലും മറ്റ് രണ്ട് കോര്‍പ്പറേഷനുകളിലും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വ്യക്തമായ ലീഡ് സ്വന്തമാക്കി.
16 കോര്പ്പറേഷന്, 198 മുനിസിപ്പല്‍ കൗണ്‍സില്‍, 438 ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം ബിജെപി ആവര്‍ത്തിക്കുമെന്നാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: