സമൂഹിക പ്രവർത്തനങ്ങൾക്കായി ഒബാമ ഇന്ത്യയിൽ

Friday 1 December 2017 12:22 pm IST

ന്യൂദല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ ഇന്ന്​ ദല്‍ഹിയിലെത്തും. ഒബാമ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തും.

ഇന്ന് ഉച്ചക്ക്​ ശേഷം ​ 3:45 ന്​ ഇന്ത്യയിലെ 280 ഒാളം യുവനേതാക്കളുമായി ഒബാമ സംസാരിക്കും. ഒബാമ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച മുതല്‍ക്കൂട്ടായി മാറുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. സമൂഹ നന്മക്ക്​ വേണ്ടി ഇന്ത്യയിലെ യുവനേതാക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ ​പങ്ക്​ വെക്കാനും ഒബാമ ഫൗണ്ടേഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്​ ഉത്തരം നല്‍കാനുമായി മുഖാമുഖം നടത്തുമെന്ന്​ ഒബാമ ഫേസ്ബുക്കില്‍ കുറിച്ചിരു​ന്നു.

ഒബാമ.ഒാര്‍ഗ്​ വെബ്​സൈറ്റിലും ഒബാമ ഫൗണ്ടേഷ​ന്റെ ഫേസ്​ബുക്ക്​ പേജിലും യൂട്യൂബ്​ ചാനലിലും മുഖാമുഖത്തിന്റെ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.