മുന്നറിയിപ്പ് അവഗണിച്ചു; ഒടുവില്‍ എല്ലാം കൈവിട്ടു

Saturday 2 December 2017 2:31 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബുധാനാഴ്ച ഉച്ചയോടെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിട്ടിക്ക് ഉള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികള്‍ക്കും ഇത്തരത്തില്‍ മുന്‍ കരുതല്‍ നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ കണ്ടില്ല. ഇന്നലെ രാവിലെയോടെ ചുഴലിക്കൊടുങ്കാറ്റ് വീശിടയടിച്ചു. ഈ സമയത്ത് സര്‍ക്കാരിന് പകച്ചു നില്‍ക്കാനെ കഴിഞ്ഞോളൂ. സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ വൈകുന്നേരമായി. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ മത്സ്യ ത്തൊഴിലാളികള്‍ ഇത്രയും അധികം കടലില്‍ അകപ്പെടില്ലായിരുന്നു.
ചുഴലിക്കൊടുങ്കാറ്റ് ഇന്ന് ലക്ഷദ്വീപിലേക്ക് നീങ്ങുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവും അറിയിച്ചു. ഇന്നലെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിന്റെ ശക്തി 90 വരെയെത്തി. 150 വരെ കാറ്റിന്റെ ശക്തി എത്താം. സംസ്ഥാനത്തെ തീരപ്രദേശത്തുനിന്ന് 70 കിലോമീറ്റര്‍ ഉള്ളിലേക്കാണ് കാറ്റി വീശിയടിച്ചത്. മഴ ഇന്ന് കൂടി തുടരുമെന്നും ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.