ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം യുവജന പ്രതിരോധമായി ആചരിച്ചു

Saturday 2 December 2017 1:00 am IST

പന്തളം: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സ്വര്‍ഗ്ഗീയ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 19ാം ബലിദാനദിനം യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ചുവപ്പ് ജിഹാദി ഭീകരതയ്‌ക്കെതിരായ യുവജന പ്രതിരോധമായി ആചരിച്ചു.
പന്തളത്തൊരുക്കിയ ജയകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനം ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വമില്ലാത്ത അരാജകത്വം സൃഷ്ടിക്കുന്ന ഒരു കൂട്ടം ക്രിമിനലുകളുടെ പാര്‍ട്ടിയാണു സിപിഎം എന്ന് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നു വിശ്വസിച്ചാണ് സാധാരണക്കാര്‍ സിപിഎമ്മിനെ പിന്തുണച്ചത്. എന്നാല്‍ അവരുടെ ഭരണത്തില്‍ സാധാരണക്കാരന്റെ ജീവനും ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, സംസ്ഥാന സമിതിയംഗങ്ങളായ ടി.ആര്‍. അജിത് കുമാര്‍, മധു പരുമല, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, സെക്രട്ടറിമാരായ പി.ആര്‍. ഷാജി, എം.ജി. കൃഷ്ണ കുമാര്‍, സുശീലാ സന്തോഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍, ഭാരവാഹികളായ ജയകൃഷ്ണന്‍, നിമ്മിരാജ്, ലക്ഷ്മി സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി കടയ്ക്കാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി കുറുന്തോട്ടയം കവല ചുറ്റി ജയകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.