ഇറ്റാവ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടു ജവാന്മാര് അറസ്റ്റിലായി. അമിത് കുമാര്‍ റായ്, തപേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച മഗാധ് എക്സ്പ്രസിലായിരുന്നു സംഭവം. റിട്ട. കോടതി ജീവനക്കാരന്റെ മകളാണ് പീഡനത്തിനിരയായത്.
അലഹബാദില്നിന്നും ദല്‍ഹിയിലേക്കു വരികയായിരുന്ന പെണ്‍കുട്ടി എസ്-8 ലായിരുന്നു യാത്ര ചെയ്തത്. ഇതേ കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരായ അമിതും തപേഷും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പീഡനശ്രമം ചെറുത്തതോടെ പെണ്‍കുട്ടിയെ ഇവര്‍ മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളംവച്ചതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ രക്ഷയ്ക്കെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: