ന്യൂദല്‍ഹി: ഒളിമ്പിക്സ് ജേതാവ് മേരി കോം ഇന്ത്യന്‍ ബോക്സിംഗ് ദേശീയ നിരീക്ഷക പദവി സ്ഥാനം രാജിവച്ചു. മത്സരരംഗത്തുള്ളവരെ നിരീക്ഷക പദവിയിലേക്ക് പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് മേരി കോമിന്റെ രാജിയെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് അറിയിച്ചു.
രാജിയെ സംബന്ധിച്ചുള്ള വിഷയം മന്ത്രിയുമായി 10 ദിവസം മുൻപ് ചർച്ച ചെയ്തിരുന്നതായി മേരി കോം അറിയിച്ചു. മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നേടി ബോക്സിംഗിലേക്ക് അടുത്തിടെ തിരിച്ചുവന്നിരുന്നു.
48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ തന്റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ മേരി കോം രാജ്യസഭാ എംപി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: