കവരത്തി: ‘ഓഖി’ ചുഴലിക്കാറ്റ് തീരം തൊട്ടതോടെ ലക്ഷദ്വീപില്‍ രൂക്ഷമായ കടല്‍ക്ഷോഭം. നിരവധി മരങ്ങള്‍ ദ്വീപില്‍ കടപുഴകി വീണു. ദ്വീപിലെ അപകട മേഖലകളില്‍ നിന്നും നൂറുകണക്കിനാളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കല്‍പ്പേനി, മിനിക്കോയ് ദ്വീപുകളിലും രൂക്ഷമായ കടലാക്രമണം ഉണ്ടായി. ഇവിടങ്ങളില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിര വന്നു. കവരത്തിയില്‍ അഞ്ചോളം ബോട്ടുകള്‍ കടലില്‍ മുങ്ങി.
മത്സ്യതൊഴിലാളികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നതിനാല് ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: