കണ്ണൂര്‍: ചാലാട് തെരുവുനായ്ക്കളുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍ക്ക് പരിക്ക്. ചാലാട് ടൗണിലും ജയന്തിറോഡിലും രാവിലെ 10 30 നാണ് തെരുവ് നായകള്‍ കാല്‍നടയാത്രക്കാരെ അക്രമിച്ചത്. മുഹമ്മദ് ഷുഹൈബ് (4), ഒറീസ്സ സ്വദേശി കബി, ബാബു (51), അസറുദ്ദീന് (19), ലുക്ക്മാന്‍ (8), റാഹില (20), മിര്‍സാന (12), പ്രേം രാജ് (70) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേരെ നായ പാഞ്ഞു കയറുകയായിരുന്നു എന്ന് മുഹമ്മദ് ഷുഹൈബിന്റെ മാതാവ് പറഞ്ഞു. ഈ പ്രദേശത്ത് പേപ്പട്ടി ശല്യം വ്യാപകമായിട്ട് നാളുകളേറെയായിട്ടും അധികൃതര്‍ പരിഹാരം കാണാത്തതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വീടുകളില്‍ പട്ടിശല്യം കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: