വാഷിങ്ടൺ: ആത്മഹത്യ പ്രവണത കുറയ്ക്കാൻ പുത്തൻ പദ്ധതികളുമായി ഫേസ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഫേസ്ബുക്ക് പദ്ധതി ഇടുന്നത്.
കമ്പനിയുടെ സോഫ്റ്റ്വയർ ‘ആര് യു ഓകെ?’ ‘ക്യാൻ ഐ ഹെല്പ്? ‘ തുടങ്ങിയ പ്രയോഗങ്ങള്‍ നിരീക്ഷിക്കും. ഇത്തരത്തിലുള്ള നിരീക്ഷണത്തിൽ ആത്മഹത്യാപ്രേരണ ഉള്ളവരെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഏതൊക്കെ രാജ്യങ്ങളിലാണ് ഫേസ്ബുക്കിന്റെ സൂയിസൈഡ് ഡിറ്റക്ഷന്‍ സോഫ്റ്റ്വെയർ അവതരിപ്പിക്കുന്നതെന്ന കാര്യം വ്യക്തമല്ല.
ആത്മഹത്യയുടെ സൂചനകള്‍ നല്കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്കാന്‍ ചെയ്താണ് കണ്ടെത്തുന്നത്. ഫേസ്ബുക്ക് ഈ സംവിധാനം കഴിഞ്ഞ മാര്‍ച്ച് മുതലാണ് യുഎസില്‍ പരീക്ഷണം നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: