ഇറാനിൽ ശക്തമായ ഭൂചലനം

Friday 1 December 2017 4:59 pm IST

ടെഹ്റാന്‍: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നുമില്ലെന്നും ചെറിയ തോതിലുള്ള നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

കെര്‍മാന്‍ നഗരത്തിന് 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് ആറു മൈല്‍ ചുറ്റളവില്‍ മാത്രമാണ് തീവ്രമായ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഈ പ്രദേശങ്ങളില്‍ ജനവാസമില്ലാത്തതിനാൽ വന്‍ തോതിലുള്ള അപകടം ഒഴിവാകുകയായിരുന്നു.

നവംബര്‍ 13ന് ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ നാനൂറോളം പേര്‍ മരിച്ചിരുന്നു. നാശനഷ്ടങ്ങളെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. 7.3 ആയിരുന്നു അന്ന് ഭൂചലനത്തിന്റെ തീവ്രത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.