തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

Saturday 22 September 2012 12:15 pm IST

തിരുവനന്തപുരം: തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. രാവിലെ 8.45 ന്‌ തിരുവനന്തപുരത്ത്‌ നിന്നും പുറപ്പെടേണ്ട ഐഎക്സ്‌ 530-ാ‍ം നമ്പര്‍ വിമാനമാണ്‌ റദ്ദാക്കിയത്‌. ഉത്തര്‍പ്രദേശില്‍ നിന്നുളള ഹജ്ജ്‌ യാത്രയ്ക്കായാണ്‌ വിമാനം റദ്ദാക്കിയതെന്നാണ്‌ വിവരം. പുലര്‍ച്ചെ നാല്‌ മണിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ്‌ വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്‌. അതുകൊണ്ടു തന്നെ പലര്‍ക്കും മറ്റ്‌ വിമാനങ്ങളില്‍ ടിക്കറ്റ്‌ എടുക്കാനുമായില്ല. വീസ കാലാവധി ഇന്ന്‌ അവസാനിക്കുന്ന പലരും ഇതിലുണ്ട്‌. എയര്‍ ഇന്ത്യ അധികൃതരെ പ്രതിഷേധവുമായി സമീപിച്ച യാത്രക്കാരോട്‌ മോശമായാണ്‌ പെരുമാറിയതെന്നും ആരോപണമുണ്ട്‌. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവരെ വൈകുന്നേരത്തെ വിമാനത്തില്‍ അയക്കാമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.