കനത്ത മഴ: ട്രെയിനുകള്‍ റദ്ദാക്കി

Friday 1 December 2017 7:18 pm IST

തിരുവനന്തപുരം: നാഗര്‍ കോവില്‍- കന്യാകുമാരി പാതയില്‍ കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

കോട്ടയം-കൊല്ലം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍: 56305), കൊല്ലം- ഇടമണ്‍ പാസഞ്ചര്‍ (നമ്പര്‍: 56334), ഇടമണ്‍-കൊല്ലം പാസഞ്ചര്‍ (നമ്പര്‍: 56333), കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ (നമ്പര്‍: 56309), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍ (നമ്പര്‍ 56315), പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ (56715) എന്നിവ റദ്ദാക്കി. ഇന്നത്തെ കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍; 56317), നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ (നമ്പര്‍; 56316), നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ (നമ്പര്‍: 56719) എന്നിവയും റദ്ദാക്കി.

വൈകിട്ട് 3 ന്് കൊല്ലം ജംഗ്ഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്പ്രസ്സ് വൈകുന്നേരം 4.30 ന് പുറപ്പെടുംവിധം പുനക്രമീകരിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.