തൃക്കാര്‍ത്തിക മഹോത്സവം

Saturday 2 December 2017 12:16 am IST

തിരുവനന്തപുരം: കരമന ചുറ്റുമല ഇലങ്കം ശ്രീദേവി ക്ഷേത്രത്തിലെ 67-ാമത് തൃക്കാര്‍ത്തിക മഹോത്സവം ആരംഭിച്ചു. 5 വരെ വിവിധ പൂജകളോടും കലാപരിപാടികളോടും കൂടി നടത്തും. ഇന്ന് രാവിലെ 8 ന് പൊങ്കാല സമാരംഭം. 11 ന് പൊങ്കാല നിവേദ്യം, വൈകിട്ട് 6 ന് കാര്‍ത്തിക ദീപക്കാഴ്ചയുടെ ഉദ്ഘാടനം പിന്നണി ഗായിക ബി. അരുന്ധതി, സോപാനം ശ്രീകുമാര്‍ (മുന്‍ഷി ഏഷ്യാനെറ്റ്), പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗം എസ്. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രതന്ത്രി തെക്കേടത്തുമന നാരായണന്‍ വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ കളഭപൂജ ഉണ്ടായിരിക്കും. തിങ്കളാഴ്ച രാത്രി 7 ന് ആനപുറത്തെഴുെന്നള്ളിപ്പ് ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.