തിരുവനന്തപുരം: മാനവ വിഭവശേഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്ശിക്ഷാന്സന്സ്ഥാനും കാമിയോ ലൈറ്റ് അക്കാദമിയും ചേര്‍ന്ന് നടത്തിയ ഇന്ത്യയിലെ പ്രഥമ ലൈറ്റ് ഡിസൈനിംഗ് കോഴ്സിന്റെ ആദ്യ ബാച്ചിന്റെ ബിരുദദാനം കേരള സര്‍വകലാശാല വൈസ് ചാന്‍സിലറും ജന്ശിക്ഷാന് സന്‍സ്ഥാനിന്റെ ചെയര്‍മാനുമായ ഡോ പി.കെ. രാധാകൃഷ്ണന് നിര്‍വഹിക്കും. വൈലോപ്പിള്ളി സംസ്കൃതിഭവനില് നാളെ വൈകിട്ട് 6 നാണ് ചടങ്ങ്. ജന്ശിക്ഷാന്സന്സ്ഥാന്റെ വൈസ് ചെയര്‍മാനായ ശ്രീനിവാസന് അധ്യക്ഷത വഹിക്കും. ഡോ അച്യുത്ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴ്സ് ഡയറക്ടര്‍ ശ്രീകാന്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജന്ശിക്ഷാന് സന്സ്ഥാന് ഡയറക്ടര്‍ കെ.ബി. സതീഷ്, കെ. ബാലചന്ദ്രന് എന്നിവര്‍ സംബന്ധിക്കും. ജനുവരി രണ്ടാംവാരത്തില്‍ ആരംഭിക്കുന്ന ലൈറ്റ് ഡിസൈനിംഗ് കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ അഡ്മിഷന് ആരംഭിച്ചു. ഒന്നാം ബാച്ചില്‍ നൂറ് ശതമാനം വിജയം നേടുകയും നൂറ് ശതമാനം പ്ലേസ്മെന്റ് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: