ട്രേഡ് യൂണിയന്‍ സെമിനാര്‍ നാലിന്

Saturday 2 December 2017 2:40 am IST

ആലപ്പുഴ: ബിഎംഎസ് ജില്ലാ സമ്മേളനം ഈ മാസം 9, 10 തീയതികളില്‍ ചെങ്ങന്നൂരില്‍ നടക്കും. ഇതിന്റെ ഭാഗമായി നാലിന് വൈകിട്ട് മൂന്നിന് ആലപ്പുഴ പുളിമൂട്ടില്‍ റീജന്‍സിയില്‍ കേരള വികസനത്തിന് തൊഴിലാളി സംഘടനകള്‍ ഏതിരോ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍ വിഷയം അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷനാകും. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ മോഡറേറ്ററാകും. സിഐടിയു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, എഐടിയുസി ജില്ലാ സെക്രട്ടറി ടി. വി. മോഹന്‍ദാസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, യുടിയുസി ജില്ലാ സെക്രട്ടറി സി. എ.സ്. രമേശന്‍, എഐയുടിയുസി ജില്ലാ സെക്രട്ടറി പി. ആര്‍. സതീശന്‍ എന്നിവര്‍ പങ്കെടുക്കും. ബിഎംഎസ് ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ് സ്വാഗതവും, ജില്ലാ ജോ. സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.