ഐആര്‍സിടിസിയുടെ പുതുവത്സര ടൂര്‍ പാക്കേജുകള്‍

Saturday 2 December 2017 2:30 am IST

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിറ്റിസി) പുതുവത്സര വിദേശ, ആഭ്യന്തര ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.
മലേഷ്യ- സിംഗപ്പൂര്‍ മലേഷ്യയിലെയും സിംഗപ്പൂരിലെയും പ്രസിദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള പാക്കേജ് ജനുവരി 21ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 27ന് മടങ്ങിയെത്തും. പുത്രജയ, ബാട്ടു ഗുഹകള്‍, ക്വാലാലംപൂര്‍ സിറ്റി ടൂര്‍, പെട്രോണാസ് ഇരട്ട ഗോപുരങ്ങള്‍, സിംഗപ്പൂര്‍ നൈറ്റ് സഫാരി, സിംഗപ്പൂര്‍ സിറ്റി ടൂര്‍, നാഷണല്‍ ഓര്‍ക്കിഡ് ഗാര്‍ഡന്‍, സിംഗപ്പൂര്‍ ഫ്‌ളൈയര്‍, സെന്റോസ ദ്വീപ്, ഗാര്‍ഡന്‍സ് ബൈ ദി ബേയ്, ജുറോംഗ് ബേര്‍ഡ് പാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം ടിക്കറ്റ് നിരക്ക് 66,422 രൂപ.

ദുബായ്-അബുദാബി
ദുബായ്, അബുദാബി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആസ്വദിക്കാം. ജനുവരി 24ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 28ന് മടങ്ങി യെത്തും. ദുബായ് സിറ്റി ടൂര്‍, ബുര്‍ജ് ഖലീഫ ടിക്കറ്റ്, ദൗ ക്രൂയിസ്, മിറക്കിള്‍ ഗാര്‍ഡന്‍, ഡെസെര്‍ട്ട് സഫാരി, അബുദാബി സിറ്റി ടൂര്‍, ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടിക്കറ്റ് നിരക്ക് 53,879 രൂപ മുതല്‍. ഇക്കണോമി ക്ലാസ്സ് വിമാന ടിക്കറ്റ്, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസസൗകര്യം, ഭക്ഷണം, യാത്രയ്ക്ക്് എസി വാഹനം, പ്രവേശന ടിക്കറ്റുകള്‍, ഐആര്‍സിറ്റിസി ടൂര്‍ മാനേജര്‍, ടൂര്‍ ഗൈഡ്, വിസാ ചാര്‍ജുകള്‍, യാത്രാ ഇന്‍ഷുറന്‍സ്

ആഭ്യന്തര വിമാനയാത്രാ
ജനുവരി 24ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 28ന് മടങ്ങിയെത്തും. ബാംഗളൂര്‍, മൈസൂര്‍, കൂര്‍ഗ് എന്നീ സ്ഥലങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം.ടിക്കറ്റ് നിരക്ക് 18,653 രൂപ മുതല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്:-ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. തിരുവനന്തപുരം : 9567863245, എറണാകുളം 9567863241 / 42, കോഴിക്കോട് : 9746743047 , ഓണ്‍ലൈന്‍ www.irctctourism.com.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.