തിരുവനന്തപുരം: സംസ്ഥാനത്ത് മഴ രണ്ടുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരദേശത്തുള്ളവര്‍ ഡിസംബര്‍ 8 വരെ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞാലും തിരമാലയുടെ ശക്തി കുറയാന്‍ ഒരാഴ്ച വരെ സമയം എടുക്കും. ഉള്‍ക്കടലില്‍ ശക്തിയേറിയ തിരമാലകള്‍ രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. അതിനാല്‍ കടല്‍ ഉള്‍വലിയാനും കരയിലേക്ക് തിരമാലകള്‍ ശക്തമായി അടിച്ചുകയറാനും സാധ്യതയുണ്ട്.
അടുത്ത ആഴ്ചയുടെ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നുണ്ട്. ആന്ധ്ര തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: