കണ്ണൂര്‍: തെയ്യക്കാലത്തിന് മേളക്കൊഴുപ്പും വര്ണത്തിളക്കവും പകര്‍ന്ന് കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ 5 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഡിസംബര്‍ 3ന് തുടങ്ങും.പുസ്തകോത്സവത്തിന്റെ ഉല്‍ഘാടനവും ഡോ.വി.ലിസിമാത്യു രചിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ‘കതിവന്നൂര്‍ വീരന്’ മലകയറിയ ദൈവം ചുരമിറങ്ങിയ മനുഷ്യന് (2-ാം പതിപ്പ്) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും സി.കൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. തെയ്യം സെമിനാര്‍, തെയ്യംഫോട്ടോപ്രദര്ശനം എന്നിവയുടെ ഉല്‍ഘാടനവും മുഖ്യപ്രഭാഷണവും നോവലിസ്റ്റ് എന്‍.പ്രഭാകരന് നിര്‍വഹിക്കും.ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് തെയ്യം ഗ്രന്ഥകാരന്മാരായ ഡോ.എം.വി.വിഷ്ണുനമ്പൂതിരി, കീച്ചേരി രാഘവന്, ഡോ.വൈ.വി.കണ്ണന്, ഡോ.വി.ലിസിമാത്യു, ചന്ദ്രന് മുട്ടത്ത് എന്നിവര്‍ സംബന്ധിക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രഥമ തെയ്യം ഗ്രന്ഥകാരന് ഡോ.വിഷ്ണുനമ്പൂതിരിയെ ഫോക്ലോര് അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന് ആദരിക്കും.ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ: വി.കാര്‍ത്തികേയന്‍നായര്‍ അധ്യക്ഷത വഹിക്കും. മേളയും ഫോട്ടോ പ്രദര്‍ശനവും 7 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: