കണ്ണൂര്‍: ജിഹാദി-ചുവപ്പ് ഭീകരതയ്ക്ക് താക്കീതായി യുവമോര്‍ച്ച പ്രതിരോഘ സംഗമം. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന യുവജനറാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് അനുസ്മരണ സമ്മേളനത്തിനെത്തിയ പതിനായിരങ്ങളെ കൊണ്ട് ഉച്ചയോടെ തന്നെ നഗരം നിറഞ്ഞിരുന്നു. വൈകുന്നേരം 4 മണിക്ക് സെന്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലിക്ക് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.ജയപ്രകാശ് ബാബു, ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: