തൊടുപുഴ: പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്കഴിഞ്ഞ് ഒന്നിന് കാഞ്ഞിരമറ്റം കാരക്കുന്നേല്‍ ഗോപിയുടെ വീട്ടിലാണു സംഭവം. വിവരമറിയച്ചതിനെതുടര്‍ന്ന് അഗ്നിശമനസേനയെത്തിയ ചോര്‍ച്ച അടച്ചതിനാല്‍ അപകടം ഒഴിവായി. വാല്‍വിന്റെ തകരാറാണ് ചേരാന്‍ കാരണമായത്.
പുതിയ സിലിണ്ടര്‍ പിടിപ്പിച്ചതിന് പിന്നാലെയാണ് ചോര്‍ച്ചയുണ്ടാകുന്നത്. വാതകം ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ തന്നെ സിലിണ്ടര്‍ പുറത്തേയ്ക്ക് മാറ്റിയിരുന്നു. അഗ്നിശമനസേന സോപ്പ് ഉപയോഗിച്ച് അടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: