പാനൂര്‍: ഭാരതം എന്നും ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്നും അതേ ധര്‍മ്മമാര്‍ഗമാണ് സ്വയംസേവകരും സ്വീകരിക്കേണ്ടതെന്നും വിശ്വസംവാദ കേന്ദ്രം സംസ്ഥാന സംയോജകന്‍ കെ.സുഭാഷ് പറഞ്ഞു. സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തില്‍ നടന്ന അനുസ്മരണ സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ സ്വയംസേവകന്റെയും ജന്മം മുജ്ജന്മ സുകൃതമായി കണക്കാക്കി വരുന്നു. അനുകൂലവും പ്രതികൂലവുമായ വഴികളില്‍ നാം സഞ്ചരിക്കുന്നു. അനുകൂലമായി നീങ്ങുമ്പോള്‍ ധ്യേയമാര്ഗത്തില് സഞ്ചരിക്കാന്‍ നാം തയ്യാറാവണം. നമുക്കായി പൂര്‍വ്വികര്‍ കരുതിവെച്ച സാംസ്കാരികത്തനിമയെ പകര്‍ന്നു നല്കാന് നാം തയ്യാറാവണം. ഇന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ചരിത്രത്തെ വികലമാക്കാന്‍ പദ്മാവതിമാര് പിറവിയെടുക്കുന്നത് ആപത്കരമാണ്. നമ്മുടെ സംസ്കാരത്തെ നിലനിര്‍ത്താന്‍ വേണ്ടി ജീവന് പോലും ത്യജിക്കാന്‍ തയ്യാറായവര്‍ നമുക്ക് മാതൃകയായി മുന്നിലുണ്ടെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
രാവിലെ 8 മണിക്ക് നടന്ന പുഷ്പാര്‍ച്ചനയില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന്, പ്രാന്ത സഹപ്രചാരക് എസ്.സുദര്ശന്, പ്രാന്തീയ സേവാപ്രമുഖ് എ.വിനോദ്, വിശ്വസംവാദ കേന്ദ്രം സംസ്ഥാന സംയോജകന്‍ കെ.സുഭാഷ്, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ:പ്രകാശ്ബാബു, ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ബിജെപി സംസ്ഥാന സെല്‍കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, മുന്‍ ജില്ലാപ്രസിഡണ്ട് കെ.സുകുമാരന്‍ മാസ്റ്റര്‍, ജില്ലാസെക്രട്ടറി വി.പി.സുരേന്ദ്രന്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് വി.ശശിധരന്, വിഭാഗ് കാര്യകാരി അംഗങ്ങളായ കെ.ബി.പ്രജില്‍, ഒ.രാഗേഷ്, ജില്ലാ കാര്യവാഹക് കെ.പ്രമോദ്, സഹകാര്യവാഹക് കെ.ശ്രീജേഷ്, ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് വി.പി.ഷാജി, ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കെ.സി.വിഷ്ണു, സേവാപ്രമുഖ് ടി.പി.സുരേഷ്ബാബു, സഹബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് ശ്യാം മോഹന്‍, ഖണ്ഡ് കാര്യവാഹക് എന്‍.പി.ശ്രീജേഷ്, ബിജെപി മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, ജില്ലാപ്രസിഡണ്ട്് എന്‍.രതി തുടങ്ങിയവര്‍ പങ്കെടുത്തു. കെ.പി.ജിഗീഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: