ഓഖി കൊടുങ്കാറ്റ്: സര്‍ക്കാര്‍ മറുപടിപറയണം: എം.ടി.രമേശ്

Saturday 2 December 2017 2:30 am IST

കണ്ണൂര്‍: ഓഖി കൊടുങ്കാറ്റ് സംബന്ധിച്ച് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടിപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നറിയിപ്പ് ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയശേഷമാണ് ഇത് സംബന്ധിച്ച് ജാഗ്രതാ സന്ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഭരിക്കാന്‍ കൊള്ളാത്ത സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാരെന്ന് ഒരിക്കല്‍ കൂടി പുതിയ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. എങ്ങനെ ഭരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിറണായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.