കേരളം, മാലിദ്വീപ് ബന്ധം മെച്ചപ്പെടുത്തും

Saturday 2 December 2017 2:30 am IST

തിരുവനന്തപുരം: കേരളവും മാലിദ്വീപും തമ്മിൽ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താൻ വഴിയൊരുങ്ങുന്നു. സെക്രട്ടേറിയറ്റിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനും മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രി ഡോ. ഐഷത്ത് ഷിഹാമും തമ്മിൽ നടന്ന ചർച്ച ഇതിനുള്ള പുതിയ കാൽ വയ്പ്പായി.

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ് പ്രോഗ്രാം വഴി മാലിയിലെ നഴ്‌സുമാർക്ക് നൈപുണ്യ വികസനത്തിന് അവസരമൊരുക്കുന്നതിന് ചർച്ചയിൽ ധാരണയായി. മുൻ ധാരണയനുസരിച്ച് മാലിയിൽ നിന്നുള്ള 74 നഴ്‌സുമാർ ഉൾപ്പെടുന്ന ഒന്നാം ബാച്ചിന്റെ പരിശീലനം പൂർത്തിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.