ജ്വലിക്കുന്ന ഓര്‍മയായി കെ.ടി ജയകൃഷ്ണന്‍

Friday 1 December 2017 10:19 pm IST

ഗുരുവായൂര്‍: ഭരണത്തിന്റെ അഹങ്കാരത്തില്‍ ജിഹാദികളുമായി കൂട്ടുചേര്‍ന്ന് സി.പി.എം കേരളത്തെ കശാപ്പുശാല യാക്കി മാറ്റുകയാണെന്ന് ബി.ജെ.പി.ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു.
കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി നടത്തിയ ജിഹാദി ചുവപ്പ് ഭീകരതയ്‌ക്കെതിരെ യുവജന പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂരില്‍ ആനന്ദനേയും കയ്പമംഗലത്ത് സതീശനേയും നിഷ്ഠൂരമായി കൊല ചെയ്തത് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. സി.പി.എം വിട്ട് ബി.ജെ.പി. യില്‍ ചേര്‍ന്ന സതീശനെ കൊലപ്പെടുത്തിയ ശേഷം ആ വീട്ടില്‍ നടത്തിയ പേക്കൂത്തില്‍ നിന്ന് ഇവര്‍ മൃതദേഹത്തിനു പോലും സൈ്വര്യം കൊടുക്കാത്ത പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഒരാളെ കൊല്ലാന്‍ പാര്‍ട്ടി കമ്മറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുന്ന ലോകത്തിലെ ഏക പാര്‍ട്ടി സി.പി.എമ്മാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാനുഷിക ഗുണങ്ങള്‍ കുറഞ്ഞ വ്യക്തിയാണെന്നും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ് സി.പി.എം. എന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരുപ്പില്‍, അനീഷ് ഇയ്യാല്‍, ബാബുവല്ലച്ചിറ, സബീഷ്മരുതയൂര്‍ എന്നിവര്‍ സംസാരിച്ചു.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.നിവേദിത, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ.അനീഷ് കുമാര്‍, പി.പി.ജോര്‍ജ്ജ്, പി.എം ഗോപിനാഥ്, ദയാനന്ദന്‍ മാമ്പുള്ളി, മണ്ഡലം പ്രസിഡണ്ട് കെ.ആര്‍.അനീഷ്, ശോഭാ ഹരി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍: കെ.ടി ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് ബിജെപി ജില്ലാ ഓഫീസില്‍ നടന്ന അനുസ്മരണം ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.കെ അനീഷ് കുമാര്‍, ട്രഷറര്‍ ഇ.വി കൃഷ്ണന്‍ നമ്പൂതിരി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഉദയകുമാര്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.