തൃശൂര്‍: പറവട്ടാനിയിലെ ക്ലബില്‍ പണംവച്ചു ചീട്ടുകളിച്ച 14 അംഗ സംഘത്തെ അറസ്റ്റുചെയ്തു. ഇവരില്‍നിന്നും 70,000 രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി ഈസ്റ്റ് സിഐ കെ.സി. സേതു, എസ്ഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
കൂര്‍ക്കഞ്ചേരി, ചിയ്യാരം, ഒല്ലൂര്‍, മണ്ണുത്തി പ്രദേശങ്ങളിലുള്ള സ്ഥിരം ചീട്ടുകളി സംഘാംഗങ്ങളാണ് പിടിയിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: