ബോക്‌സിങ് നിരീക്ഷക പദവി മേരി കോം ഒഴിഞ്ഞു

Saturday 2 December 2017 2:30 am IST

ന്യൂദല്‍ഹി: സൂപ്പര്‍താരം മേരി കോം ഇന്ത്യന്‍ ബോക്‌സിംഗ് ദേശീയ നിരീക്ഷക പദവി രാജിവച്ചു. മത്സരരംഗത്തുള്ളവരെ നിരീക്ഷക പദവിയിലേക്കു പരിഗണിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് മേരി കോമിന്റെ രാജിയെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അറിയിച്ചു. മന്ത്രിയുമായി താന്‍ 10 ദിവസം മുമ്പ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും മേരി കോം പറഞ്ഞു.

മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി ബോക്‌സിംഗിലേക്ക് അടുത്തിടെ തിരിച്ചുവന്നിരുന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി കൂടിയായ മേരി രാജ്യസഭാംഗം കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.