കോട്ടയം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ വലച്ചു. പാളത്തിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ആഴ്ചകളായി ട്രെയിനുകള്‍ രണ്ട് മണിക്കൂര്‍ വൈകുന്നുണ്ട്. ഇതിന് പുറമേയാണ് മഴയും കാറ്റും മൂലം ട്രെയിനുകള്‍ റദ്ദാക്കിയത്. ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറുകളാണ് വൈകിയത്. പാസഞ്ചറുകള്‍ റദ്ദാക്കിയത് യാത്രക്കാരെയും വലച്ചു. കോട്ടയം- എറണാകുളം പാസഞ്ചര്‍, പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ് തുടങ്ങിയവ റദ്ദാക്കപ്പെടുന്നവയില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: