മുത്തലാഖിന് മൂന്നു വര്‍ഷം തടവ്

Friday 1 December 2017 10:39 pm IST

ന്യൂദല്‍ഹി: മുത്തലാഖ് നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ പുതിയ നിയമം വരുന്നു. ഇതിന്റെ കരട് കേന്ദ്രം തയ്യാറാക്കിക്കഴിഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലില്‍ ഇതിന് വിധേയമാകുന്ന സ്ത്രീക്ക് തനിക്കും കുട്ടികള്‍ക്കും ജീവനാംശം തേടി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കുന്നു. വാക്കാലോ എംഎംഎസ്ആയോ ഇ മെയിലായോ മൊഴിചൊല്ലുന്നതും കുറ്റകരമാണ്.

കരട് ബില്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു കഴിഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ അന്തിമ രൂപമാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.