വൃദ്ധയെ കൊലപ്പെടുത്തിയ പുലിയെ നാട്ടുകാര്‍ ഭക്ഷണമാക്കി

Saturday 2 December 2017 9:27 am IST

ഗുവാഹത്തി: അസമില്‍ വൃദ്ധയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. 60 കാരിയായ മൈക്കണ്‍ ഗൊഗോയിയെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ജോയ്പൂര്‍ ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. പുലി നാട്ടില്‍ ഇറങ്ങിയെന്ന വിവരത്തെ തുടര്‍ന്ന്  നൂറോളം വരുന്ന ഗ്രാമവാസികള്‍ വടിയും,ആയുധങ്ങളുമായി കൂട്ടം ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും പുലിയെ വളഞ്ഞ് തല്ലിക്കൊല്ലുകയായിരുന്നു.

പുലിയെ കൊന്ന ശേഷം അതിനെ വെട്ടി നുറുക്കി കഷണങ്ങളാക്കി പാകം ചെയ്ത് ഭക്ഷിച്ചു.പുലിയുടെ കാല്പാദം മാത്രമാണ് അവശേഷിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ നവംബറിലും ആസ്സാമില്‍ പുലി ഇറങ്ങി നാലുപേരെ ആക്രമിച്ചിരുന്നു. കൊല്ലപ്പെട്ട വൃദ്ധയെ രക്ഷപെടുത്താനുള്ള ശ്രമത്തിലും നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

അസമില്‍ നരഭോജികളുടെ ആക്രമണം ഇത് ആദ്യമായല്ല ഉണ്ടാവുന്നത്. നവംബറില്‍ ഗുവാഹത്തിക്കടുത്ത് പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.