നബിദിന റാലിയില്‍ സുന്നികള്‍ ഏറ്റുമുട്ടി; 6 പേര്‍ക്ക് വെട്ടേറ്റു

Saturday 2 December 2017 12:11 pm IST

മലപ്പുറം: മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍  ഏറ്റുമുട്ടി. ആറ് പേര്‍ക്ക് വെട്ടേറ്റു.  ഇന്ന് രാവിലെയാണ് താനൂരില്‍ ഇ.കെ – എ.പി വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം, സംഘര്‍ഷം സിപിഎം – മുസ്ലീം ലീഗ് സംഘര്‍ഷമായി വളരാന്‍ സാദ്ധ്യതയുണ്ട്. എ.പി വിഭാഗം സുന്നികള്‍ സിപിഎം പ്രവര്‍ത്തകരും ഇ.കെ വിഭാഗം മുസ്ലീം ലീഗ് പ്രവര്‍ത്തകരുമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇങ്ങനെയുണ്ടായിട്ടുള്ള സംഭവങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷമായി വളര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.