ചാത്തന്നൂര്‍: തോരാത്ത മഴയില്‍ ചിറക്കരത്താഴത്തു മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഭിത്തികള്‍ പൊട്ടിവീണാണു ദുരന്തം. രാജഭവനില്‍ രാജേന്ദ്രന്‍പിള്ള, സുധമ്മ മന്ദിരത്തില്‍ സുരേഷ് ബാബു, കല്ലുവിള വീട്ടില്‍ ശശിധരന് എന്നിവരുടെ വീടുകളാണു തകര്‍ന്നത്. ആര്‍ക്കും പരുക്കില്ല. ചിറക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തിലെ പാഴ്മരം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ചാത്തന്നൂര്‍ ഏറം ശശികലയുടെ വീടിനു മുകളിലൂടെ പ്ലാവ് കടപുഴകി വീണു വീടിന് നാശനഷ്ടമുണ്ടായി. നിരവധി വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. വരിഞ്ഞത്ത് 11 കെ.വി ലൈന്‍ പൊട്ടി വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: