ആഗോള സംരംഭകത്വ ഉച്ചകോടി: സംതൃപ്തി അറിയിച്ച് ട്രംപ്

Saturday 2 December 2017 2:43 pm IST

 

ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ് പ്രധാനമന്ത്രി മോദിയെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും സമ്മേളനത്തില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും പങ്കെടുത്തിരുന്നു. ഇവാന്‍കയും പ്രധാനമന്ത്രി മോദിയും ചേര്‍ന്നാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. അമേരിക്കയില്‍ നിന്നു 38 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്.

150 രാജ്യങ്ങളില്‍ നിന്നായി 1500ഓളം സംരംഭകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. വനിതാ സംരംഭകര്‍ക്ക് ആഗോള പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉച്ചകോടിയില്‍ 50 ശതമാനം പ്രാതിനിധ്യവും വനിതകളുടേതായിരുന്നു. സ്ത്രീ സമത്വത്തിന് വേണ്ടി ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന നയങ്ങളെ അഭിനന്ദിക്കുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇവാന്‍ക പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.