മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം

Sunday 3 December 2017 2:46 am IST

തിരുവനന്തപുരം: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലും മഴക്കെടുതിയിലും അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. അപകടങ്ങള്‍ സംഭവിച്ചാല്‍ മത്സ്യബന്ധന വകുപ്പ് നല്‍കുന്ന സഹായങ്ങള്‍ക്ക് പുറമെയാണ് നഷ്ടപരിഹാരം.

പരിക്കേറ്റവര്‍ക്ക് 5000 രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് 15000 ആക്കി ഉയര്‍ത്തുകയും മത്സ്യബന്ധന ക്ഷേമവകുപ്പ് 5000 രൂപയും നല്‍കും. മൊത്തം 20000 രൂപയാണ് പരിക്കേറ്റവര്‍ക്ക് നല്‍കുക. കൂടാതെ തീരദേശത്തുള്ള എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഒരാഴ്ച സൗജന്യ റേഷന്‍ നല്‍കാനും കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു. കടലില്‍ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും.

മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 529 കുടുംബങ്ങളെ മുപ്പത് ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഈ ക്യാമ്പിലുള്ളവര്‍ക്കെല്ലാം മരുന്നടക്കമുള്ള സാധനങ്ങള്‍ നല്‍കും.

കേന്ദ്രത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രക്ഷാപ്രവര്‍ത്തനത്തില്‍ നാവിക, എയര്‍ഫോഴ്‌സ് കോസ്റ്റ് ഗാര്‍ഡ് വകുപ്പുകള്‍ കാര്യക്ഷമമായായാണ് പ്രവര്‍ത്തിച്ചത്. കൂടാതെ കേന്ദ്രവകുപ്പുകളുടെ സഹകരണവും ഇടപെടലും നല്ല രീതിയില്‍ ഉണ്ടായി. സൈന്യത്തിന് ഇറങ്ങേണ്ടി വന്നില്ലെങ്കിലും അവരും സജ്ജരായിതന്നെയാണ് എത്തിയത്‌സര്‍ക്കാരിന് ഇവരോടെല്ലാം വലിയ നന്ദിയുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.