പോത്തന്‍കോട്: ശക്തമായ കാറ്റിലും മഴയിലും പോത്തന്‍കോടും പരിസരങ്ങളിലും കൃഷിനാശം വ്യാപകം. നന്നാട്ടുകാവ്, അയിരുപ്പാറ, പണിമൂല, വാവറമ്പലം, കരൂര്‍, കാഞ്ഞാംപാറ, കോലിയക്കോട് എന്നിവിടങ്ങളില്‍ നൂറുകണക്കിന് വാഴകളാണ് ഒടിഞ്ഞുവീണത്. വെള്ളം കയറി പച്ചക്കറികൃഷികളും നശിച്ചു. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം താറുമാറായെങ്കിലും ഉദ്യോഗസ്ഥര്‍ ഇടപെട്ട് പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: