പേട്ട: തെങ്ങ് ഒടിഞ്ഞുവീണ് വീട് തകര്‍ന്നു. വീടുടമസ്ഥന് ഗുരുതര പരിക്ക്. വയ്യാമൂല കണിയങ്കരക്ഷേത്രത്തിന് സമീപം പുലപുരയിടത്ത് വീട്ടില്‍ ബി. വിജയകുമാറി(55)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത കാറ്റിലാണ് തെങ്ങ് ഒടിഞ്ഞ് വീടിന് മുകളിലേക്ക് വീണത്. വീടിന്റെ അടുക്കളഭാഗത്ത് നില്‍ക്കുകയായിരുന്ന ഇദ്ദേഹം ശബ്ദംകേട്ട് പുറത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ വീട് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. മണ്ണിനടിയില്‍പ്പെട്ട വിജയകുമാറിനെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മണ്ണുനീക്കംചെയ്ത് പുറത്തെടുത്തത്. വീട് ഭാഗികമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: