ബംഗളൂരു: ഇന്‍ഫോസിസ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടറായി സലില്‍ എസ് പരേഖിനെ നിയമിച്ചു . 2018 ജനുവരി രണ്ടിന് അദ്ദേഹം പുതിയ സി.ഇ.ഒയായി ചുമതലയേല്‍ക്കും. ഫ്രഞ്ച് ഐ.ടി സര്‍വീസ് കമ്പനിയായ കാപ്ജെമിനിയുടെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗമാണ് പരേഖ്.
പരേഖിനെ സി.ഇ.ഒയായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിചയം കമ്പനിക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി ചെയര്മാന് നന്ദന് നിലേകേനി പ്രതികരിച്ചു. വിശാല്‍ സിക്കക്ക് പകരം യു.ബി പ്രവീണ്‍ റാവുവിനെ കമ്പനിയുടെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലാവധി 2018 ജനുവരി രണ്ടിന് അവസാനിക്കാനിരിക്കെയാണ് പുതിയ സി.ഇ.ഒയെ കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്.
കോര്‍നെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബോംബൈ ഐഐടിയില്‍ നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: