ആന വിരണ്ടോടി; നാട്ടുകാര്‍ പരിഭ്രാന്തരായി

Sunday 3 December 2017 12:49 pm IST

പോത്തന്‍കോട്: ആന വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. തൈക്കാട് തടിമില്ലിലെ കണ്ണന്‍ എന്ന ആനയാണ് രണ്ടുകിലോമീറ്ററിലധികം വിരണ്ടോടിത്. കോലിയക്കോട് സൊസൈറ്റി റോഡുവഴിയാണ് വിരണ്ടോടിയത്. വിരണ്ടോടിയ ആനയെ കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായെങ്കിലും ചിലര്‍ക്ക് കൗതുകവുമുണ്ടായി. വിരണ്ടോടിയ ആന വഴിയില്‍ കുറച്ചുസ്ഥലത്തുണ്ടായിരുന്ന കൃഷി നശിപ്പിച്ചു. വേലികളും മതിലുകളും മറിക്കുകയും ചെയ്തു. എന്നാല്‍ ആളപായമില്ല. പാറയ്ക്കലിനു സമീപത്തെ തങ്കമല എന്ന സ്ഥലത്താണ് ആന ചെന്നുനിന്നത്. അവിടുത്തെ അങ്കണവാടിക്കു സമീപമെത്തിയ ആന പിന്നെ ശാന്തമാവുകയായിരുന്നു. വെഞ്ഞാറമൂട് സിഐ വിജയന്റെ നേതൃത്വത്തിലെ പോലീസ് സംഘവുമെത്തിരുന്നു. പിന്നീട് രണ്ടാം പാപ്പാനാണ് ആനയെ തളച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.