സര്‍ക്കാര്‍ സമീപനം മനുഷ്യത്വരഹിതം: ബിജെപി

Sunday 3 December 2017 12:09 pm IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന തീരദേശവാസികളോടുള്ള സര്‍ക്കാരിന്റെ സമീപനം മനുഷ്യത്വ രഹിതമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്. ദുരിതമുണ്ടായി നാലുദിവസം കഴിഞ്ഞിട്ടും എത്രപേര്‍ കടലില്‍ അകപ്പെട്ടു എന്ന കണക്കുപോലും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് തീരം സന്ദര്‍ശിച്ച സുരേഷ് കുറ്റപ്പെടുത്തി.
ഉള്‍ക്കടലില്‍പെട്ടവരെ രക്ഷിച്ചു എന്നുപറയുന്ന കണക്കുകള്‍ അടിസ്ഥാനരഹിതമാണ്. ഉറ്റവരെയും ഉടയവരെയും കാത്ത് അലമുറയിടുന്ന മത്സ്യത്തൊഴിലാളികളെകൊണ്ട് തീരം ദുഃഖപൂരിതമാണ്. കടലില്‍പോയവരെ അനേ്വഷിക്കുന്ന സംഘത്തില്‍ തദ്ദേശീയവരും പരിചയസമ്പന്നരുമായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്താത്ത സര്‍ക്കാര്‍ നടപടി ദുരൂഹമാണ്. തിരുവനന്തപുരത്ത് എട്ടോളം കേന്ദ്രങ്ങളില്‍ റോഡുകള്‍ ഉപരോധിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും സമരം നടത്തിയെങ്കിലും ആവലാതികേള്‍ക്കാന്‍ ജില്ലാ ഭരണകൂടമോ മന്ത്രിമാരോ തയ്യാറാകാത്തത് ഗുരുതരവീഴ്ചയാണെന്നും സുരേഷ് ചൂണ്ടിക്കാട്ടി.
ദുരിതബാധിത സ്ഥലങ്ങളില്‍ ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍, ജില്ലാ ജനറല്‍സെക്രട്ടറി പാപ്പനംകോട് സജി, ജില്ലാ വൈസ്പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി ആര്‍.സി. ബീന, നഗരസഭ പ്രതിപക്ഷ നേതാവ് ഗിരികുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍, നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ എന്നിവരും സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.