ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Saturday 2 December 2017 7:20 pm IST

അടിമാലി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. അടിമാലി സ്വദേശികളായ ചാറ്റുപാറ വടക്കേക്കര മോഹനന്റെ മകന്‍ സനീഷ്(27), അപ്‌സരപ്പടിയില്‍ പുല്ലേപ്പറബില്‍ രാജപ്പന്റെ മകന്‍ അപ്പു(27) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലിന് മച്ചിപ്ലാവ് സ്‌കൂള്‍ പടിയിലാണ് അപകടം. ഇടിച്ചശേഷം നിര്‍ത്താതെ പോയ ജീപ്പ് മെഴുകുംചാലില്‍ വെച്ച് പൊലീസ് പിടികൂടി.
അപകടം ഉണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെവെച്ച് സനീഷ് മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അപ്പുവിനെ വിദഗ്ധ ചികിത്സയ്ക്കായി ഏറണാകുളത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഇരുവരും തോണിപ്പാറ ക്ഷേത്രത്തില്‍ പോയി മടങ്ങി വരവെയാണ് അപകടം.
അമിതവേഗത്തിലെത്തിയ ജീപ്പ് ബൈക്ക് യാത്രക്കാരെ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണ്ണമായി നശിച്ചു. അഞ്ച് മീറ്ററോളം അകലെയാണ് ബൈക്ക് തെറ
ിച്ച് വീണത്. പരിക്കേറ്റവരെ അശുപത്രിയിലെത്തിച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനവാലി ഇവിടെ തടിച്ചുകൂടി.
ലതയാണ് സനീഷിന്റെ അമ്മ. സഹോദരങ്ങള്‍: അനീഷ,് ബിനീഷ്. അശ്വതിയാണ് അപ്പുവിന്റെ ഭാര്യ, മകള്‍: ഗോപിക. അമ്മ: ഉണ്ണിയമ്മ. മൃതദേഹങ്ങള്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. അടിമാലി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ജീപ്പ് ഡ്രൈവര്‍ക്കെതിരെ സംഭവത്തില്‍ പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.