300 സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളുടെ പ്രവര്‍ത്തനം നിര്‍ത്തിക്കുന്നു

Sunday 3 December 2017 2:45 am IST

ന്യൂദല്‍ഹി : അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള സീറ്റുകളിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കാത്തതിനാല്‍ 300 സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദ്ദേശം ു. 2018- 19 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ് സീറ്റുകളില്‍ 30 ശതമാനം പോലൂം നികത്താത്ത കോളേജുകളോടാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുക.

ഇതോടൊപ്പം എഞ്ചിനീയറിങ് സീറ്റുകളില്‍ 50 ശതമാനം ഒഴിവ് നികത്താന്‍ സാധിക്കാത്ത 500 കോളേജുകള്‍ കൂടി മാനവ വിഭവശേഷി വകുപ്പ് ഉന്നത വൃത്തങ്ങള്‍ പരിശോധിച്ചു വരികയാണ്. രാജ്യത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളില്‍ 800 എണ്ണത്തില്‍ 50 ശതമാനത്തില്‍ താഴെ സീറ്റുകളില്‍ മാത്രമേ വിദ്യാര്‍ത്ഥികളുള്ളൂ. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ വെബ്‌സൈറ്റ് പ്രകാരം ഇന്ത്യയില്‍ 3000 സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളിലായി 13.56 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ 150 കോളേജുകളില്‍ 20 ശതമാനം സീറ്റുകള്‍ മാത്രമേ നികത്തിയിട്ടുള്ളൂ.

ഇതിനെ തുടര്‍ന്ന് 30 ശതമാനം സീറ്റുകള്‍ എങ്കിലും നികത്തണമെന്ന് എഐസിടിഇ ഈ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതുല പോലും പാലിക്കാന്‍ സാധിക്കാത്ത കോളേജുകള്‍ക്കാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതനുള്ള നടപടി സ്വീകരിക്കുന്നതെന്ന് ഐഐസിടിഇ ചെയര്‍പേഴ്‌സണ്‍ ഡി. സഹസ്രബുദ്ധെഅറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.