ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതും ഇന്ത്യയിലേക്ക് വിടുന്നും പാക്ക് സേന

Sunday 3 December 2017 2:46 am IST

ന്യൂദല്‍ഹി: ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതും അവരെ ഇന്ത്യയിലേക്ക് കടത്തിവിടുന്നതും പാക്ക് കരസേനയാണെന്ന് ഭീകരന്റെ വെളിപ്പെടുത്തല്‍. നവംബര്‍ 24 ന് അറസ്റ്റിലായ അമീര്‍ ബെന്‍ റിയാസ്( അബു ഹമാസ്) ആണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹാഫീസ് സെയ്ദിന്റെ ജമാഅത്ത് ദവായാണ് പാക്ക് കരസേനയുടെ സഹായത്തോടെ തനിക്ക പരിശീലനം നല്‍കിയത്. തുടര്‍ന്ന് കരസേനയാണ് തന്നെ ഇന്ത്യയിലേക്ക് കടത്തിവിട്ടതും. എഐഎയോട് നയാള്‍ പറഞ്ഞു. കറാച്ചി സ്വദേശിയായ ഇയാളെ ദല്‍ഹി കോടതി പത്തു ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

കുപ്‌വാരയിലെ ഹന്ദ്വാര മാഗം മേഖലവഴി നുഴഞ്ഞുകയറുമ്പോഴാണ് സൈന്യത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
കശ്മീരില്‍ അട്ടിമറി നടത്താനാണ് ഇയാളെ ഏല്‍പ്പിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.