സാമ്പത്തിക തട്ടിപ്പ്; സ്ഥാപനത്തില്‍ പരിശോധന നടത്തും

Sunday 3 December 2017 1:52 am IST

മണ്ണന്തല: നാലാഞ്ചിറയില്‍ ആത്മഹത്യചെയ്ത റോയി തോമസിന്റെ സ്ഥാപനത്തില്‍ പോലീസ് ഉടന്‍ പരിശോധന നടത്തും. ഉള്ളൂര്‍-ആക്കുളം റോഡിലായിട്ടാണ് റോയിയുടെ ജോബ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിച്ചുവന്നത്. റോയിയും ഭാര്യ ഗ്രേസിയുമാണ് പ്രധാന സ്ഥാപനനടത്തിപ്പുകാര്‍. ദമ്പതികളുടെ മരണത്തിന് ഒരാഴ്ചമുമ്പുതന്നെ സ്ഥാപനം അടഞ്ഞുകിടക്കുന്നതായി സമീപവാസികള്‍ പറയുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓഫീസിലെ പരിശോധനയില്‍ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ജില്ലയില്‍ ആരും വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ മുന്നോട്ടുവന്നിട്ടില്ല. മംഗലാപുരത്ത് കോടികളുടെ വെട്ടിപ്പ് നടത്തിയ റോയി തിരുവനന്തപുരത്തും അതു തുടര്‍ന്നിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.