വര്‍ക്കല: അയിരൂര്‍ മൂലഭാഗം വലിയവീട്ടില്‍ ശ്രീഭദ്രകാളിദേവീ ക്ഷേത്രത്തിലെ കുടുംബസംഗമവും ആദരിക്കലും ഇന്ന് നടക്കും. രാവിലെ 9 ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സംഗമം വി. ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രകമ്മിറ്റി ചെയര്മാന് വി.എല്‍. ഷെല്ലി അധ്യക്ഷത വഹിക്കും. കെ.കെ. രവീന്ദ്രനാഥ്, ജി. തൃദീപ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പനയറ ജയചന്ദ്രന് സത്സംഗം നടത്തും. ചടങ്ങില്‍ കുടുംബത്തിലെ കാരണവര്‍ സ്ഥാനത്തുള്ളവരെയും മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: